Breaking

‘ലാലിന്റെ പുതിയ രൂപം കണ്ടപ്പോള്‍ ഞാനാ പഴയ പയ്യനെ ഓര്‍ത്തു’; മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ കുറിച്ച് ഫാസില്‍

ഒടിയന്‍ മോഹന്‍ലാലിന്റെ പുതിയ രൂപമാറ്റം സിനിമാ ലോകത്ത് വളരെ അധികം ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ഇപ്പോളിതാ ലാലിന്റെ പുതിയ രീപത്തെ കുറിച്ച് തന്റേതായ അഭിപ്രായം പറഞ്ഞിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഫാസില്‍.ഒടിയന്‍ മോഹന്‍ലാലിന്റെ പുതിയ രൂപമാറ്റം സിനിമാ ലോകത്ത് വളരെ അധികം ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ഇപ്പോളിതാ ലാലിന്റെ പുതിയ രീപത്തെ കുറിച്ച് തന്റേതായ അഭിപ്രായം പറഞ്ഞിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഫാസില്‍.   മോഹന്‍ലാലിന്റെ രുപമാറ്റം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആദ്യം കണ്ട പയ്യനെ ഓര്‍മിപ്പിക്കുന്നതാണെന്നാണ് ഫാസില്‍ പറഞ്ഞത്. പുലിമുരുകന്റെ അപ്പുറം പുലിഒടിയനൊക്കെ ആയി വരാനുള്ള തയ്യാറെടുപ്പിലാണ് ലാലെന്നും ഫാസില്‍ സരസമായി പറഞ്ഞു. മനോരമ ന്യൂസ്മേക്കര്‍ 2016 ന്റെ പുരസ്‌കാരവേദയിലാണ് ഫാസിലിത് പറഞ്ഞത്.  ഫാസിലിനെ കൂടാതെ ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയവരും ലാലിനെ കുറിച്ച് വാചാലരായി. ലാല്‍ ഭയങ്കര കുറമ്പനാണെന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്.മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കര്‍ 2016’ പുരസ്‌കാരം മോഹന്‍ലാലിനാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ന്യൂസ് മേക്കര്‍ 2016 ആയി മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്.

No comments:

Powered by Blogger.