ഒരു ലക്ഷം രൂപയുടെ ആ നിക്ഷേപം 15 ലക്ഷമായ മാജിക്
2008 ലെ ആഗോള മാന്ദ്യകാലത്ത് ഒരു ലക്ഷം രൂപ നിങ്ങള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുമായിരുന്നത് 15 ഇരട്ടി നേട്ടം. അതായത് ഒരു ലക്ഷം രൂപ അന്ന് നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍(ഓഗസ്റ്റ് 8, 11.45എ.എം)15,00,987 രൂപയായി വര്‍ധിച്ചേനെ. നേട്ടമാകട്ടെ 40.32 ശതമാനവും ഇതില്‍ ലാഭവിഹിതമാകട്ടെ 58,548 രൂപയാണ്. അതായത് നിക്ഷേപിച്ച തുകയുടെ പകുതിയിലേറെ ലാഭവിഹിതമായി മാത്രം ലഭിക്കുമായിരുന്നു. 2008 ഒക്ടോബര്‍ 27ന് 8,509.56 പോയന്റിലേയ്ക്കാണ് സെന്‍സെക് കൂപ്പുകുത്തിയത്. അതിനുശേഷം സെന്‍സെക്‌സിലുണ്ടായ നേട്ടം 279 ശതമാനമാണ്. ഇതേകാലയളവില്‍ ടാറ്റ മോട്ടോഴ്‌സ് 1,458 ശതമാനവും കുതിച്ചു. ടാറ്റ മോട്ടോഴ്‌സ് സെന്‍സെക്‌സില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നായപ്പോള്‍ ഓട്ടോ വിഭാഗത്തിലെ മറ്റ് ഓഹരികളും താരതമ്യേന നിക്ഷേപകന് സമ്പത്ത് നേടിക്കൊടുത്തു. സെക്ടറല്‍ സൂചികകളില്‍ ഏറ്റവും മികച്ച ഉയരത്തിലെത്താനും ബിഎസ്ഇ ഓട്ടോ സൂചികയ്ക്ക് കഴിഞ്ഞു. 955 ശതമാനമാണ് സൂചികയിലെ നേട്ടം. മാരുതി സുസുകി, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും ഈ കാലയളവില്‍ 1000 ശതമാനത്തിലേറെ നേട്ടം നിക്ഷേപകന് നല്‍കി. രാജ്യത്തെ മധ്യവര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ന്നതും അതുകൊണ്ടുതന്നെ കാറ് അവരുടെ ജീവിതത്തിന്റെ ഭാഗമായതുമാണ് ഓട്ടോ കമ്പനികളുടെ കുതിപ്പിന് പിന്നില്‍. എസ് യുവി വിഭാഗത്തില്‍ കൂടുതല്‍ പുതിയ മോഡലുകള്‍ വന്നതും വാഹന പ്രേമികള്‍ ആഘോഷിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വായ്പ പലിശ നിരക്കുകള്‍ കുറഞ്ഞതും ഇന്ധന വില താഴ്ന്നതും വാഹന വില്പനയെ സ്വാധീനിച്ചിട്ടുണ്ട്. ഫോഡില്‍നിന്ന് 2008ല്‍ 2.3 ബില്യണ്‍ ഡോളറിന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഏറ്റെടുത്തതും ടാറ്റ മോട്ടോഴ്‌സിന്റെ വരുമാനത്തില്‍ 80 ശതമാനം വര്‍ധനവുണ്ടാക്കി. 2016-17 വരെയുള്ള ആറ് സാമ്പത്തിക വര്‍ഷങ്ങളില്‍ ആഭ്യന്തര വിപണയില്‍ തുടര്‍ച്ചായായി മികച്ച വില്പന വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതോടൊപ്പം കയറ്റുമതിയില്‍ 133.77 ശതമാനം വര്‍ധനയുമുണ്ടായി. ഈ കാലയളവില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 147.5 ഡോളര്‍ എന്ന നിലയില്‍നിന്ന് 64.49 ശതമാനമിടിഞ്ഞ് 52.38 ഡോളറിലെത്തി. പാസഞ്ചര്‍ കാര്‍ സെഗ് മെന്റില്‍ മാരുതിയും ഇരുചക്ര വാഹന വിഭാഗത്തില്‍ ഹീറോ മോട്ടോര്‍കോര്‍പും ട്രാക്ടര്‍ വിഭാഗത്തില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്രയും വിപണി വിഹിതത്തില്‍ മുന്‍നിരയിലെത്തി.

No comments: