റിപ്പബ്‌ളിക് ടിവിയോട് ഇറങ്ങി പോകാന്‍ ജിഗ്നേഷ് മെവാനി; സൗകര്യമില്ലെന്ന് മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകര്‍; ‘പറ്റില്ലെങ്കില്‍ താങ്കള്‍ ഇറങ്ങിപൊയ്‌ക്കോളു’
ജിഗ്നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്താതെ ജിഗ്നേഷ് ഇറങ്ങി പോയി. റിപ്പബ്‌ളിക് ടീവിയുടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ മൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് മറ്റ് മാധ്യമ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.ജിഗ്നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്താതെ ജിഗ്നേഷ് ഇറങ്ങി പോയി. റിപ്പബ്‌ളിക് ടീവിയുടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ മൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് മറ്റ് മാധ്യമ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ചെന്നൈയിലെ ഖെയ്ദ് ഇ മിലാത് ഇന്റര്‍നാഷ്ണല്‍ അക്കാദമി ഓഫ് മീഡിയ സ്റ്റഡീസില്‍ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു ജിഗ്നേഷ് മെവാനി. എന്നാല്‍ ഇതൊരു ജനറല്‍ ബൈറ്റ് മാത്രമാണല്ലോ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ഒന്നുമല്ലല്ലോ താങ്കള്‍ കൂള്‍ ഡൗണ്‍ ആകു എന്ന് പറഞ്ഞ് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പബ്‌ളിക് ടിവിയോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്ന് കടുംപിടുത്തം പിടിക്കുകയായിരുന്നു. മെവാനി അയന്നില്ലെന്ന് കണ്ടപ്പോള്‍ ഈ വാര്‍ത്താ സമ്മേളനത്തിന് ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും താങ്കള്‍ക്ക് ഇറങ്ങി പോകാമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടര്‍ പറഞ്ഞു. മറ്റ് മാധ്യമ പ്രവര്‍ത്തകരും പിന്തുണ നല്‍കിയതോടെ മെവാനി മുറിയില്‍നിന്ന് ഇറങ്ങി പോകുകയായിരുന്നു. നേരത്തെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന് ശ്രമിച്ച റിപ്പബ്‌ളിക് ടിവി മാധ്യമപ്രവര്‍ത്തകരെ പല അവസരങ്ങളിലും രാഷ്ട്രീയക്കാര്‍ ഇറക്കി വിട്ടിട്ടുണ്ട്. റിപ്പബ്‌ളിക് ടിവിയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്നാല്‍, ഒരു പൊതു പത്രസമ്മേളനത്തിനിടെ ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണ്.
No comments: