Breaking

വിരുഷ്ക ദമ്പതികളുടെ റിസപ്ഷനെത്തിയ താരത്തെ കണ്ട് ആരാധകർ ഞെട്ടി!

ഡിസംബർ പതിനൊന്നിനാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും വിവാഹിതരായത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഇരുവരും കഴിഞ്ഞ ദിവസം പാർട്ടി നടത്തിയിരുന്നു.    അനുഷ്കയുടേയും വിരാടിന്റേയും വിവാഹസൽക്കാര പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരെല്ലാം പ്രമുഖരായിരുന്നു. കൂട്ടത്തിൽ അനിൽ കുംബ്ലെയും ഉണ്ടായിരുന്നു. അനിൽ കുംബ്ലെയും വിരാട് കോലിയും തമ്മിലുള്ള കലഹം അങ്ങാടിപ്പാട്ടാണ്. കോലിയുമായി പിണങ്ങിയതോടെ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് വൈകാതെ കുംബ്ലെയ്‌ക്ക് പടിയിറങ്ങേണ്ടിവന്നു. അതുകൊണ്ട് തന്നെ റിസപ്ഷന് കുംബ്ലെ എത്തി‌ല്ലെന്ന് കരുതിയവരെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ രംഗപ്രവേശനം.ഭാര്യ ചേതനയെയും കൂട്ടിയാണ് കുംബ്ലെ കോലിയുടെ വിവാഹസൽക്കാരത്തിന് എത്തിയത്. കോലിയുമായും അനുഷ്‌കയുമായും കുശലാന്വേഷണം നടത്തി, ഭക്ഷണവും കഴിച്ചശേഷമാണ് കുംബ്ലെയും ഭാര്യയും മടങ്ങിയത്. പിണക്കങ്ങൾ ഒക്കെ മറന്ന് കോഹ്ലി കുംബ്ലെയെ ക്ഷണിക്കാൻ തയ്യാറായതും യാതോരു എതിർപ്പും പ്രകടിപ്പിക്കാതെ കുംബ്ലെ ഭാര്യയോടൊപ്പം എത്തിയതും വളരെ മാതൃകാപരമായ നടപടിയെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.


No comments:

Powered by Blogger.