പാര്‍വതിയോടുള്ള കലിപ്പ് തീരുന്നില്ല: മേക്കിങ് വീഡിയോയ്ക്ക് ശേഷം പാട്ടിനും ഡിസ് ലൈക്കുകളുടെ പൂരം
കസബ സിനിമയില്‍ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയ നടി പാര്‍വതിക്കെതിരേ നടക്കുന്ന സൈബര്‍ ക്യാംപെയ്ന്‍ കൂടുതല്‍ ശക്തമാകുന്നു. പാര്‍വതിയും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ പാട്ടിനും യൂടൂബില്‍ ഡിസ് ലൈക്കുകളുടെ പൂരം.കഴിഞ്ഞ ദിവസം യൂടൂബില്‍ പങ്കുവെച്ച പാട്ടിന് 4000 ലൈക്കുകളും 15000 ഡിസ് ലൈക്കുകളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഈ ഡ്യുയറ്റ് പാടിയത്. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍. സംഗീതം ഷാന്‍ റഹ്മാനും.സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാവും മൈ സ്റ്റോറി യുടേത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്. കസബ പരാമര്‍ശ വിവാദത്തില്‍ പാര്‍വതിക്കെതിരേ മമ്മുട്ടി ഫാന്‍സ് രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് താരം പരാതി നല്‍കുകയും രണ്ട് പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
No comments: