Breaking

പരിശീലകന്റെ രാജിക്കു ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു കനത്ത തിരിച്ചടി

കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടികള്‍ തുടരുന്നു. പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ കഴിഞ്ഞ ദിവസം രാജിവെച്ചതിന്റെ ആഘാതം മാറുന്നതിന് മുമ്പ് സൂപ്പര്‍ താരം സികെ വിനീതിന് പരിക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരങ്ങളില്‍ ഇറങ്ങില്ലെന്ന് താരം വ്യക്തമാക്കി. നാഭിക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് റെസ്‌റ്റെടുക്കേണ്ടതിനാല്‍ അടുത്ത മത്സരങ്ങളില്‍ വിനീതുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. തിരിച്ചുവരാന്‍ സമയമെടുക്കുമെന്ന് വിനീത് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബെംഗളൂരു എഫ്‌സിയുമായുള്ള താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരുന്നു. അതേസമയം, ബെംഗളൂരുവിന്റെ മത്സരതലേന്നാണ് പരിക്കു പറ്റിയതെന്നും അതുകൊണ്ടാണ് കൊച്ചിയില്‍ ഇറങ്ങാതിരുന്നതെന്നും വിനീത് പോസ്റ്റില്‍ പറഞ്ഞു.  മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയാന്‍ സാധിച്ചിരുന്നില്ല. എംആര്‍ഐ സ്‌കാനിങ്ങിലാണ് പരിക്ക് വ്യക്തമായത്. തുടര്‍ച്ചയായി എന്നില്‍ വിശ്വാസമര്‍പ്പിച്ച ആരാധകരോട് ബെംഗളൂരുവിനെതിരേ ഇറങ്ങാന്‍ സാധിക്കാത്തതില്‍ താരം ക്ഷമ ചോദിച്ചു. ഒരു പ്രഫഷണല്‍ ഫുട്‌ബോളര്‍ എന്ന നിലയില്‍ കളത്തില്‍ എന്നൊക്കണ്ടാവുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്. ആര് എതിര് വന്നാലും അത് എന്നെ സംബന്ധിച്ച് പ്രശ്‌നമല്ലെന്ന് എന്നെ അറിയിക്കുന്നവര്‍ക്കറിയാം എന്നും വിനീത് കൂട്ടിച്ചേര്‍ത്തു.  സികെ വിനീതിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് ഇനിയുള്ള മത്സരങ്ങളില്‍ കനത്ത തിരിച്ചടിയാകും. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള താരമാണ് വിനീത്.


No comments:

Powered by Blogger.