Breaking

ഗപ്പിയ്ക്കു ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി ചേതന്‍ ജയലാല്‍

മറ്റൊരു മികച്ച വേഷവുമായി പ്രശസ്ത ബാലതാരം ചേതന്‍ ജയലാല്‍ ഫഹദ് ചിത്രം കാര്‍ബണിലെത്തുന്നു. കഴിഞ്ഞ ദിവസമാണ് ചേതന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കണ്ണന്‍ എന്നാണ് ചേതന്റെ കഥാപാത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍ നായകനായയെത്തുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസാണ് നായിക.
സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വേണുവാണ്. വിശാല്‍ ഭരദ്വാജ് സംഗീതമൊരുക്കുന്ന കാര്‍ബണിനായി ബോളിവുഡ് ക്യാമറമാന്‍ കെ.യു മോഹനനുമെത്തുന്നു. ജനുവരി 19ന് ഈ സിനിമ തീയേറ്ററുകളിലെത്തും.പോയട്രി ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നാവിസ് സേവ്യര്‍, എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിനും മംമ്തയ്ക്കും പുറമേ ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മണികണ്ഠന്‍ ആചാരി, വിജയരാഘവന്‍, നെടുമുടി വേണു, ഷറഫുദ്ദീന്‍, കൊച്ചു പ്രേമന്‍, പ്രവീണ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  ഒട്ടനവധി മലയാള സിനിമകളില്‍ ബാലതാരമായി വേഷമിട്ട ചേതന്‍ 2012ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. എങ്കിലും 2016ല്‍ റിലീസ് ചെയ്ത ഗപ്പിയിലൂടെയാണ് ചേതന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചേതനായിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം . ഇതിലെ പ്രകടനത്തിന് കേരളസംസ്ഥാന അവാര്‍ഡുള്‍പ്പെടെ ധാരാളം പുരസ്‌കാരങ്ങള്‍ ചേതനെ തേടിയെത്തിയിട്ടുണ്ട്.


No comments:

Powered by Blogger.