ആട് 2ന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട 3000ഓളം അക്കൗണ്ടുകൾ
ജയസൂര്യ നായകനായ ആട് 2 തീയറ്ററുകളിൽ തരംഗം തീർത്ത് മുന്നേറിക്കൊണ്ടിരിക്കെ ചിത്രത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരുടെ അക്കൗണ്ടുകൾ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. മൂവായിരത്തോളം അക്കൗണ്ടുകളാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തത്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ നടൻ വിജയ് ബാബുവാണ് ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചത്. അനുവാദമില്ലാതെ തീയറ്ററുകളിൽ നിന്ന് മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്ത രംഗങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുകയായിരുന്നു. ഇത് വ്യാപകമായതോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ശ്രദ്ധയിൽ ഇതുപെടുന്നത്. തുടർന്നാണ് പരാതിയുമായി ഫേസ്ബുക്കിനെ സമീപിച്ചത്.ഡീലീറ്റ് ചെയ്ത പേജുകൾ തിരികെ ലഭിക്കുന്നതിന് വേണ്ടി തങ്ങളെ വിളിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ട് യാതൊരു കാര്യമില്ലെന്നും വിജയ് ബാബു പറഞ്ഞു. പേജ് തിരികെ ലഭിക്കണമെങ്കിൽ ഫേസ്ബുക്ക് തന്നെ കനിയണമെന്നും അദ്ദേഹം പ്രതികരിച്ചു.
No comments: