ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പേ തിരിച്ചടി; പരുക്കിന്റെ പിടിയിൽ സ്റ്റാർ ബാറ്റ്‌സ്മാൻ
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പേ തിരിച്ചടി; പരുക്കിന്റെ പിടിയിൽ സ്റ്റാർ ബാറ്റ്‌സ്മാൻ തിരിച്ചടിയായി ഓപണർ ശിഖർ ധവാന് പരുക്ക്. കണങ്കാലിന് ധവാന് പരുക്കേറ്റിരിക്കുന്നത്. ആദ്യ മത്സരത്തിൽ ധവാൻ ഇറങ്ങാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. വിദേശ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പായി ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിലേക്ക് ഫിസിയോയുടെ സഹായത്തോടെ മുടന്തിയാണ് ധവാൻ എത്തിയത്. എംആർഐ സ്‌കാനിംഗിനും താരത്തെ വിധേയമാക്കി.ജനുവരി 5നാണ് ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. കേപ്ടൗണിലാണ് മത്സരം. ആദ്യ മത്സരത്തിന് മുമ്പ് ഫിറ്റ്‌നസ് തെളിയിച്ചില്ലെങ്കിൽ മുരളി വിജയ്‌ക്കൊപ്പം കെ എൽ രാഹുൽ ഇന്നിംഗ്‌സ് ഓപൺ ചെയ്യും
No comments: