Breaking

ഞങ്ങൾ വിഡ്ഡികളെല്ലെന്ന് രവിശാസ്ത്രി

മഹേന്ദ്രസിംഗ് ധോണി 2019 ലോകകപ്പിൽ കളിക്കുമെന്ന് കഴിഞ്ഞ ദിവസം ചീഫ് സെലക്ടർ എം എസ് കെ പ്രസാദ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ കോച്ചും ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് ആവശ്യമാണെന്ന പ്രസ്താവനയുമായി എത്തിയിരിക്കുന്നു. തന്നേക്കാളും പത്ത് വയസ്സ് ഇളപ്പമുള്ള യുവതാരങ്ങളെക്കാളും വേഗതയും ഫിറ്റ്‌നസ്സും ധോണിക്കുണ്ടെന്ന് രവിശാസ്ത്രി പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ ധോണിക്ക് പകരം വെക്കാനാളില്ല.ധോണിയെ പുറത്താക്കാൻ ഞങ്ങൾ വിഡ്ഡികളല്ല. ധോണിയെ കുറ്റം പറയുന്നവർ അവരുടെ 36ാം വയസ്സിലെ കരിയർ എന്താണെന്ന് വിശകലനം ചെയ്തുനോക്കണം. 30-40 വർഷമായി ക്രിക്കറ്റിനെ നോക്കിക്കാണുന്നയാളാണ് താൻ. വിക്കറ്റിന് പിന്നിലും ധോണിയെ കവച്ചുവെക്കാനുള്ള ആരും ഇന്ന് ക്രിക്കറ്റിൽ ഇല്ലെന്നും രവിശാസ്ത്രി പറഞ്ഞു.  ധോണി വിരമിക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് രവിശാസ്ത്രിയുടെ വാക്കുകൾ. ശ്രീലങ്കക്കെതിരായ പരമ്പരയിൽ മിന്നിന്ന ഫോമിൽ വിമർശകർക്ക് ധോണി മറുപടി നൽകുകയും ചെയ്തിരുന്നു

No comments:

Powered by Blogger.