Breaking

വാഷിംഗ് മെഷീനിൽ ഒളിച്ചിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി

വാഷിംഗ് മെഷീനിൽ ഒളിച്ചിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി   വഞ്ചനാ കേസിൽ പോലീസ് പതിനഞ്ച് വർഷമായി തിരയുന്ന പ്രതിയെ പോലീസ് പിടികൂടി. മുംബൈ ജുഹുവിലെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. 15 വർഷം മുമ്പ് കോളജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകി മൂന്ന് പേരിൽ നിന്ന് ഓരോ ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നു  വീട്ടിൽ തിരച്ചിൽ നടത്താനെത്തിയ പോലീസുകാരോട് പ്രതിയുടെ ഭാര്യ കയർത്തു സംസാരിക്കുകയും വീട്ടിൽ കയറുന്നത് തടയുകയും ചെയ്തു. നിർബന്ധപൂർവം ഉള്ളിൽ കയറിയ പോലീസ് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.  സംശയകരമായ നിലയിൽ വാഷിംഗ് മെഷീനിൽ നിക്ഷേപിച്ചിരുന്ന തുണി ശ്രദ്ധയിൽപ്പെട്ട് പോലീസ് ഇത് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് പ്രതി അതിനുള്ളിൽ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. വഞ്ചനാകുറ്റത്തിന് 2002ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു


No comments:

Powered by Blogger.