Breaking

ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കാന്‍ നോക്കിയ അവതാരകന് വായടിപ്പിക്കുന്ന മറുപടി കൊടുത്ത് ഡേവിഡ് ജെയിംസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കപ്പിത്താനെ നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ ഒരു പഴയ കപ്പിത്താനെത്തിയത്. ഡേവിഡ ജെയിംസ്. റെനെ മ്യൂലന്‍സ്റ്റീന്‍ പാതിവഴിയില്‍ ഇട്ടിട്ടുപോയ ക്ലബ്ബിനെ ചുമലിലേറ്റാന്‍ രായ്ക്കുരാമാനം വിമാനം കയറി വന്ന ജയിംസ് വരവ് ഒട്ടും മോശമാക്കിയില്ല.ഐഎസ്എല്ലിലെ ശക്തരായ പൂനെ സിറ്റി എഫ്‌സിയെ സമനിലയില്‍ തളച്ചാണ് ബ്ലാസ്റ്റേഴ്‌സിലെ മത്സരം ഡേവിഡ് ജെയിംസ് ഈ സീസണിലെ തന്റെ ദൗത്യം തുടങ്ങിയത്. ആദ്യ സീസണില്‍ കേരളത്തിന്റെ മാര്‍ക്വീ താരവും നായകനും പരിശീലകനും എല്ലാം ഡേവിഡ് ജെയിംസ് എന്ന മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ താരത്തില്‍ തന്നെയായിരുന്നു. ആദ്യ പകുതിയിര്‍ നിറം മങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ജയിംസിന്റെ തന്ത്രങ്ങള്‍ അതേപടി ഗ്രൗണ്ടില്‍ പകര്‍ത്തിയപ്പോള്‍ റിസള്‍ട്ട് ലഭിച്ചു.  ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ അപേക്ഷിച്ച് ജയിംസിന്റെ വരവ് പുതിയ പ്രതീക്ഷയായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് സ്റ്റേഡിയത്തില്‍ ജെയിംസിന് വേണ്ടി ഫ്‌ളക്‌സുകളും ബാനറുകളും ഉയര്‍ന്നത്. ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനെ ഈ സീസണില്‍ മുന്നോട്ട് നയിക്കാനുള്ള ആത്മവിശ്വാസം ജയിംസ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  ഐഎസ്എല്ലിന്റെ അവതാരകരുമായി സംസാരിക്കവെയാണ് ജയിംസ് തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ 12ാം താരത്തിന് മുന്നില്‍ ആറാം മത്സരത്തിനിറങ്ങുന്ന ക്ലബ്ബിന് ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം ബാക്കിയുള്ളൂ എന്ന് പറഞ്ഞപ്പോള്‍ അവതാരകനെ ജയിംസ് തിരുത്തി. മൂന്നല്ല നാല് എന്നാണ് ജെയിംസ് അവതാരകനെ തിരുത്തിയത്. എന്നാല്‍, ഇത് ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം ഹോം മാച്ചാണെന്ന് എണ്ണിപ്പറഞ്ഞ അവതാരകനോട് ജെയിംസിന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്ലേ ഓഫും കൂട്ടിയാണ് നാലെന്ന് പറഞ്ഞത്. മൂന്ന് റൗണ്ട് മത്സരങ്ങളും ഒരു പ്ലേ ഓഫും കൂട്ടിയാണ് നാല് മത്സരങ്ങള്‍ എന്നായിരുന്നു ജെയിംസിന്റെ മറുപടി.  ബ്ലാസ്റ്റേഴ്‌സുമായുള്ള സമനിലയോടെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള പുണെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അതേസമയം, എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് എട്ട് പോയന്റോടെ എട്ടാം സ്ഥാനത്താണ്.

No comments:

Powered by Blogger.