Breaking

ഡല്‍ഹിയുമായുള്ള മത്സരത്തിനു മുമ്പേ കേരള ബ്ലാസ്റ്റേഴ്‌സിന് ആരാധകരുടെ മുന്നറിയിപ്പ്

പൂനെയുമായുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ശക്തമായ മുന്നറിയിപ്പുമായി ആരാധകര്‍. അനൗദ്യോഗികമായി അരലക്ഷത്തോളം കാണികള്‍ കളികാണാനെത്തുന്ന കലൂര്‍ സ്‌റ്റേഡിയത്തില്‍ പൂനെയുമായുള്ള മത്സരം കാണാന്‍ എത്തിയത് കേവലം 26,586 കാണികള്‍. തുടര്‍ച്ചയായ തിരിച്ചടികളില്‍ മനംമടുത്തതാണ് ആരാധകരെ സ്റ്റേഡിയത്തില്‍ നിന്നകറ്റിയത്.ടീമിന്റെ മോശം പ്രകടനവും ബെഗളൂരുവിനോടേറ്റ കനത്ത തോല്‍വിയും പരിശീലകന്റെ രാജിയും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കിയിരുന്നു. കലിപ്പടക്കണം. കപ്പടിക്കണം എന്ന വാക്ക് കളിയില്‍ കാണാതായതോടെ ടീമിനെതേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷധമാണ് നടന്നിരുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ പൂനെയെ സമനിലയില്‍ തളച്ചെങ്കിലും ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാന്‍ ജയം അനിവാര്യമാണ്. ഇതുവരെയുള്ള എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. അഞ്ച് സമനിലയും രണ്ട് തോല്‍വിയും. എട്ട് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്.  ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സ് ഇതായിരുന്നില്ല. താരങ്ങളെ ടീമിലെത്തിച്ചപ്പോള്‍ തുടര്‍ ജയങ്ങളാണ് ആരാകര്‍ സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍, ടീമിന്റെ പ്രകടനം ദയനീയമായതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു.  ഇതുവരെയുള്ള ഹോം മത്സരങ്ങളിലെല്ലാം മഞ്ഞക്കടലായിരുന്ന കൊച്ചി സ്‌റ്റേഡിയം പൂനെയുമായ നടന്ന മത്സരത്തില്‍ പകുതിയോളം ശൂന്യമായിരുന്നു. ബ്ലാസറ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ സ്റ്റാന്‍ഡില്‍ മാത്രമാണ് ആരവം ഉയര്‍ന്നിരുന്നത്. ബെംഗളൂരുവുമായുള്ള മത്സരത്തിന് അരലക്ഷത്തിലധികം കാണികള്‍ കളികാണാനെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍  ചില വശങ്ങളിലെ സീറ്റുകള്‍ പൂര്‍ണമായും ഒഴിഞ്ഞുകിടന്നു.


No comments:

Powered by Blogger.