വിമർശകർക്ക് സെഞ്ച്വറിയിലൂടെ അലിസ്റ്റർ കുക്കിന്റെ മറുപടി; ഇംഗ്ലണ്ട് പൊരുതുന്നു
ആഷസ് നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 372നെതിരെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റിന് 192 റൺസെടുത്തു. ഇംഗ്ലണ്ടിനായി വെറ്ററൻ താരം അലിസ്റ്റർ കുക്ക് സെഞ്ച്വറി നേടി. രണ്ടാം ദിനം കൂറ്റൻ സ്‌കോർ ലക്ഷ്യമാക്കി ഇറങ്ങി ഓസീസിനെ ഇംഗ്ലണ്ട് 372ൽ ഒതുക്കുകയായിരുന്നു. സ്റ്റുവർട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തി. ആൻഡേഴ്‌സൺ മൂന്ന് വിക്കറ്റെടുത്തു. 103 റൺസെടുത്ത ഡേവിഡ് വാർണറും 76 റൺസെടുത്ത സ്റ്റീവ് സ്മിത്തുമാണ് ഓസ്‌ട്രേലിയയെ രക്ഷിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. സ്‌റ്റോണിമൻ 15 റൺസെടുത്ത് പുറത്തായി. 17 റൺസെടുത്ത ജയിംസ് വിൻസ് പുറത്തായതോടെ ജോ റൂട്ടിനെ കൂട്ടുപിടിച്ച് കുക്ക് തന്റെ 32ാം സെഞ്ച്വറി തികക്കുകയായിരുന്നു. 104 റൺസുമായി കുക്കും 49 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ
No comments: